|    Oct 18 Thu, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട് : 19വരെ വിശ്വാസവോട്ട് പാടില്ലെന്ന് കോടതി

Published : 15th September 2017 | Posted By: fsq

 

ചെന്നൈ: ഈ മാസം 20വരെ തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍, അണ്ണാ ഡിഎംകെ നേതാവ് ടി ടി വി ദിനകരനോട് കൂറ് പുലര്‍ത്തുന്ന എംഎല്‍എ പി വെട്രിവേലും സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം ദുരൈ സ്വാമിയുടെ ഉത്തരവ്. ദിനകരനോട് കൂറ് പുലര്‍ത്തുന്ന 19 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കുമെന്നു സംശയിക്കുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി കെ പളനിസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും അവര്‍ പറഞ്ഞു. പളനിസ്വാമി സര്‍ക്കാരിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സ്റ്റാലിന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 19 എംഎല്‍എമാര്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. തന്നെ സ്പീക്കര്‍ അയോഗ്യനാക്കുമെന്ന ആശങ്ക വെട്രിവേലും പ്രകടിപ്പിച്ചിരുന്നു. 19 എംഎല്‍എമാരെ കൂറ്മാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. സ്പീക്കര്‍ ഭരണഘടനാ നടപടി ആരംഭിച്ചിട്ടുണ്ടെന്നും  ഭയത്തിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നുമാണ് സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss