|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തമിഴ്‌നാട് : 18 എംഎല്‍എമാരെ അയോഗ്യരാക്കി

Published : 19th September 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെയിലെ 18 വിമത എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി. ടി ടി വി ദിനകരനെ അനുകൂലിക്കുന്നവരാണിവര്‍. തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയും ടി ടി വി ദിനകരനും തമ്മില്‍ അധികാരത്തര്‍ക്കം തുടരുന്നതിനിടെയാണ് സ്പീക്കറുടെ നടപടി. സ്പീക്കറുടെ നടപടിക്കെതിരേ എംഎല്‍എമാര്‍ കോടതിയെ സമീപിക്കുമെന്ന് ദിനകരന്‍ അറിയിച്ചു. 1986ലെ കൂറുമാറ്റ വിരുദ്ധ-അയോഗ്യതാ ചട്ടങ്ങള്‍ പ്രകാരമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയതെന്ന് നിയമസഭാ സെക്രട്ടറി കെ ഭൂപതി പറഞ്ഞു. ഇവര്‍ക്ക് നിയമസഭാ അംഗത്വം നഷ്ടമായതായും അദ്ദേഹം പറഞ്ഞു. 18 എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയിക്കാനാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss