|    Oct 21 Sun, 2018 7:32 pm
FLASH NEWS

തമിഴ്‌നാട് സ്വദേശി കഞ്ചാവുമായി അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

കൊല്ലം:കൊല്ലം  ചവറ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു.  തമിഴ്‌നാട് രാജപാളയം സൗത്ത് മലയാണ്ടിപെട്ടി ശക്തി എന്ന അളകര്‍ സ്വാമി (29) ആണ് പോലിസ് പിടിയിലായത്. കൊല്ലം ജില്ലയിലെ സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും, നിര്‍മാണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് ഷാഡോ പോലിസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ വലയിലായത്.  മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തി കഞ്ചാവ് നല്‍കിയ ശേഷം പെട്ടെന്ന് കടന്നു കളയുന്നതാണ് ഇയാളുടെ രീതി.  500/-രൂപയുടെ ചെറുപൊതികളായി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇയാള്‍ വിശ്വാസമുള്ളവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ് എത്തുക. നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വളരെ തന്ത്രപരമായി ആവശ്യക്കാര്‍ എന്ന വ്യാജേന എത്തിയ ഷാഡോ പോലിസ് സംഘാംഗങ്ങള്‍ വലയിലാക്കിയത്.  ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് പോലിസ് സംശയിക്കുന്നതായും, സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും കൊല്ലം ഈസ്റ്റ് എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്‌കോശി, കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ മഞ്ചുലാല്‍ കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, കൊല്ലം ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, അഡ്ഡീഷണനല്‍ എസ്‌ഐ ജിജുകുമാര്‍, എസ്‌സിപിഒ ഓമനക്കുട്ടന്‍,  ഷാഡോ പോലിസുകാരായ നന്ദകുമാര്‍, റിബു, ഹരിലാല്‍, സജു,  പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss