|    Aug 21 Mon, 2017 6:31 am
FLASH NEWS

തമിഴ്‌നാട് സ്വദേശികളെ ആക്രമിച്ച് പണം തട്ടിയെടുക്കല്‍ : മൂന്നു പേര്‍ അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

പാലക്കാട്: സാമ്പത്തിക ഇടപാടിനായി കോയമ്പത്തൂര്‍ സ്വദേശികളെ പാലക്കാട് വരുത്തിച്ച ശേഷം മര്‍ദ്ദിച്ച് അവരുടെ പക്കലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ച  കേസില്‍ മൂന്നു പ്രതികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കഞ്ചിക്കോട് സ്വദേശി ഷാഹിന്‍ എന്ന ധാരാവി ഷാഹിന്‍ (28), പാലക്കാട് നരികുത്തി സ്വദേശി അന്‍സാരി (24), പാലക്കാട് മാട്ടുമന്ത ചോളോട് ബിജു എന്ന കൂറാലി ബിജു (28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്.  കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വ്യാപാരാവശ്യാര്‍ഥം സാമ്പത്തിക ഇടപാടിനായി വന്ന കോയമ്പത്തൂര്‍ സ്വദേശികളായ പ്രഗദീഷ്, മനോജ് എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. വിക്ടോറിയ കോളജിനടുത്തു വച്ച് ഓട്ടോയിലെത്തിയ പ്രതികള്‍ ഇവരെ മര്‍ദ്ദിച്ച് അഞ്ച് ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്ലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന്  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ വിളിച്ച ഫോണ്‍ നമ്പര്‍, സിസിടിവി ദൃശ്യങ്ങള്‍, ഓട്ടോറിക്ഷയുടെ അടയാളം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ഇന്നലെ പാലക്കാട് ടൗണിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരുടെ കൂട്ടുപ്രതികളായ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്കെതിരേ നേരത്തെയും സമാനരീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്.ഒന്നാം പ്രതി ഷാഹിനെതിരേ പാലക്കാട് കസബ, ടൗണ്‍ സൗത്ത് സ്‌റ്റേഷനുകളിലും ബിജുവിന് പാലക്കാട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലും കേസുണ്ട്. ബിജുവിന്റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ ഓപറേഷന് ഉപയോഗിക്കുന്നത്. ഓട്ടോറിക്ഷ പോലിസ് കസ്റ്റഡിയിലെടുത്തു. നഷ്ടപ്പെട്ട പണം കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണ്. മൂന്നു പ്രതികളെയും പാലക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.    പാലക്കാട് ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ശിവശങ്കരന്റെ നിര്‍ദേശാനുസരണം എസ്‌ഐ ആര്‍ രഞ്ജിത്, ജൂനിയര്‍ എസ്‌ഐ പ്രദീപ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, എം സുനില്‍, കെ അഹമ്മദ് കബീര്‍, ആര്‍ രാജീദ്, എസ് സന്തോഷ് കുമാര്‍,  ആര്‍ ഷിജു, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക