|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട് സര്‍ക്കാരിനെതിരേ അവിശ്വാസം കൊണ്ടുവരും : സ്റ്റാലിന്‍

Published : 12th August 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ വേണ്ടിവന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍. അണ്ണാ ഡിഎംകെ (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി വി ദിനകരനെതിരേ പളനിസ്വാമിയും കൂട്ടരും പരസ്യമായി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. ദിനകരന്റെ നിയമനം പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്നാണ് പളനിസ്വാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം പ്രഖ്യാപിച്ചത്. പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാനുള്ള ദിനകരന്റെ അധികാരത്തെയും യോഗം ചോദ്യം ചെയ്തിരുന്നു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വേണ്ടിവന്നാല്‍ ഡിഎംകെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. വാര്‍ത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. അണ്ണാ ഡിഎംകെ മൂന്നു കഷ്ണമായി മാറിയ അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും ജനങ്ങളുടെ സഹനം അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിനകരന്റെ ഉത്തരവ് അവഗണിക്കണമെന്ന് പളനിസ്വാമിപക്ഷം പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക