|    Jun 19 Tue, 2018 9:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

തമിഴ്‌നാട് വെള്ളപ്പൊക്കംദുരന്തത്തിനിരയായവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി മലയാളി കൂട്ടായ്മ

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ 2015 ഡിസംബറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി മലയാളിസമൂഹം മാതൃകയായി. വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാഗമായ തമിഴ്‌നാട് ജോയിന്റ് ആക്്ഷന്‍ കൗണ്‍സില്‍ 21 കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ചെങ്കല്‍പ്പേട്ടിലെ കുപ്പത്ത് കണ്‍ട്രം ഇരുളര്‍ കോളനിയില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു.ജോയിന്റ് ആക്്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ് അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ഏതു നാട്ടില്‍ ചെന്നാലും മലയാളിസാന്നിധ്യം ഉണ്ടാവുമെന്നും ഏതു നാടിന്റെയും ദുഃഖത്തിലും സുഖത്തിലും മലയാളികള്‍ സജീവമാണെന്നും മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. 2015ലെ വെള്ളപ്പൊക്കസമയത്ത് തന്നെ തമിഴ് ജനതയ്ക്ക് കുടിവെള്ളവും ഭക്ഷണവും വസ്ത്രങ്ങളും സംഭരിച്ചു നല്‍കി മലയാളി സംഘടനകളും കേരളീയരും സജീവമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ സംഭവിച്ച മൈലേ ബാലാജി നഗറില്‍ മലയാളി കൂട്ടായ്മ 50 വീടുകള്‍ നിര്‍മിച്ചു നല്‍കി. നവംബറില്‍ ഈ വീടുകളുടെ താക്കോല്‍ദാനം നടന്നു. ചെങ്കല്‍പ്പേട്ടയിലെ കുപ്പത്ത് കുണ്‍ട്രത്ത് 21 വീടുകളും ഒരു കമ്മ്യൂണിറ്റി ഹാളുമാണ് നിര്‍മിച്ചത്. മുഴുവന്‍ ഗുണഭോക്താക്കളും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്.2.5 കോടി രൂപയാണ് മലയാളി സംഘടനകള്‍ ഇതിനായി ചെലവഴിച്ചത്. 50 ലക്ഷം രൂപ കേരള സംസ്ഥാന സര്‍ക്കാരും നല്‍കി. ഇതിനു പുറമേ കേരള സര്‍ക്കാര്‍ അഞ്ചു കോടി രൂപ തമിഴ് നാട് സര്‍ക്കാരിന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായും നല്‍കിയിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ എലിസബത്ത് മാമന്‍, മൂസക്കോയ, സിപി—എം ചെങ്കല്‍പ്പേട്ട ജില്ലാ സെക്രട്ടറി ശങ്കര്‍, നോര്‍ക്ക പ്രതിനിധി അനു ചാക്കോ, ജോയിന്റ് ആക്്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ എം എ സലീം, കെ വി വി മോഹനന്‍, ആര്‍ കെ ശ്രീധരന്‍, കെ പി എ ലത്തീഫ്, എം പി അന്‍വര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss