|    Jul 17 Tue, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട് വിശ്വാസവോട്ട് : കോടതി സ്‌റ്റേ നീട്ടി

Published : 21st September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതുമായി ബന്ധപ്പെട്ട സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ടി ടി വി ദിനകരനെ അനുകൂലിക്കുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റിസ് എ ദുരൈസ്വാമി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, സപ്തംബര്‍ 18നു തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചില്ല. സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടരുതെന്ന് കോടതി ഉത്തരവിട്ടത്. അയോഗ്യത കല്‍പിച്ച എംഎല്‍എമാരുടെ നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നു കോടതി ഉത്തരവിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss