|    Nov 20 Tue, 2018 5:36 pm
FLASH NEWS
Home   >  Kerala   >  

തമിഴ്‌നാട് മനുഷ്യത്വപരമായ നിലപാടെടുക്കണമെന്ന് കെ എം മാണി

Published : 17th August 2018 | Posted By: afsal ph

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതി അനുവദിച്ച 142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സാങ്കേതികമായ വാദങ്ങളില്‍ പിടിച്ചു നില്‍ക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലുള്ള സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് കെ എം മാണി പറഞ്ഞു. പ്രളയകെടുത്തിയില്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ കേരളം അക്ഷീണം പ്രയത്‌നിക്കുമ്പോള്‍ തമിഴ്‌നാട് കടുംപിടുത്തം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയകെടുതി ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിന് നല്‍കണമെന്ന് മാണി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss