|    Aug 22 Wed, 2018 10:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട് ഫാഷിസത്തിന്റെ പരീക്ഷണശാല

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമിഴ്‌നാടിനെ ഫാഷിസത്തിന്റെ പരീക്ഷണശാലയാക്കുകയാണെന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി തമിഴ്‌നാടിന്റെ രാഷ്ട്രീയ-സാമൂഹിക ഘടന ഒരു അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിന്റെയും അക്രമാസക്ത പോലിസ് സേനയുടെയും കീഴിലാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശബ്ദിക്കുന്ന സംസ്ഥാനത്തെ അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എല്ലാം രാജ്യദ്രോഹികളാക്കാനുള്ള ശ്രമങ്ങളാണ് പോലിസ് നടത്തുന്നത്.
സാമൂഹിക പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഭരണകൂട ഭീകരത തുറന്നു കാട്ടുന്നതിനായി ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കവിതാ കൃഷ്ണന്‍, അരുന്ധതി റോയി, എസ്ഡിപിഐ നേതാവ് ദഹ്‌ലാന്‍ ബാഖവി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss