|    Sep 23 Sat, 2017 2:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തമിഴ്‌നാട്: നാല് മന്ത്രിമാര്‍ തോറ്റു

Published : 20th May 2016 | Posted By: SMR

\ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ നാലുപേര്‍ പരാജയപ്പെട്ടു. ജയലളിത മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആര്‍ വിശ്വനാഥന്‍ 27,147 വോട്ടിന് ഡിഎംകെയിലെ ഐ പെരിയസ്വാമിയോട് പരാജയപ്പെട്ടു. വൈദ്യുതി മന്ത്രി ആര്‍ വൈദ്യലിംഗം 3,645 വോട്ടിന് ഡിഎംകെയിലെ ആര്‍ രാമചന്ദ്രനോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രിയായ ഇന്ദിര ഡിഎംകെയുടെ എം കെ മോഹനോട് 1687 വോട്ടിനും സാമൂഹിക ക്ഷേമമന്ത്രി ബി വളര്‍മതി 8,500 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ കെ ശെല്‍വ (ഡിഎംകെ)ത്തോടും പരാജയപ്പെട്ടു. ഡിഎംകെയിലെ ഐ ഇ കരുണാനിധിയോടാണ് പരാജയപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക