|    Jan 16 Mon, 2017 4:47 pm

തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

Published : 26th June 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന്‍ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജി. ഇളങ്കോവന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായ പാര്‍ട്ടി ഭാരവാഹി ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിക്ക് കൈമാറി. എന്നാല്‍ രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടില്ലെന്നു ശിവരാമന്‍ പറഞ്ഞു. മാനില കോണ്‍ഗ്രസ് നേതാവ് ജി കെ വാസന്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷമാണ് ഇളങ്കോവന്‍ പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്തത്. ഡിഎംകെയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായത്. അധികാരത്തില്‍ എത്താനായില്ലെങ്കിലും ഡിഎംകെക്ക് 89 സീറ്റ് ലഭിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക