|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തമിഴ്‌നാട് കര്‍ഷകര്‍ മാര്‍ച്ച് നടത്തി

Published : 14th November 2018 | Posted By: kasim kzm

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നു കേരളം പിന്മാറണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നടത്തിയ മാ ര്‍ച്ച് പോലിസ് തടഞ്ഞു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകരുടെ സംഘടനയുടെ നേതൃത്വത്തിലാണ് മുല്ലപ്പെരിയാറിലേക്ക് മാര്‍ച്ച് നടത്തിയത്.
പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തില്‍ നിന്നു കേരളം പിന്മാറണം, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനു വേണ്ടി വാങ്ങിയ ബോട്ട് തേക്കടി തടാകത്തില്‍ ഓടിക്കാന്‍ അനുവദിക്കുക, ജലനിരപ്പ് 152 അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കര്‍ഷക സംഘം പ്രസിഡ ന്റ് എസ് ആര്‍ സ്വാമി, കണ്‍വീനര്‍ അന്‍വര്‍ ബാലസിങ്കം, ഖ ജാഞ്ചി ചക്രവര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് കുമളിയിലേക്ക് മാര്‍ച്ച് നടത്തിയത്.
ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് പോലിസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ, സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് ശില്‍പി ജോ ണ്‍ പെന്നി ക്വിക്കിന്റെ പ്രതിമയില്‍ മാലയിട്ട ശേഷം ദേശീയപാതയില്‍ ഇറങ്ങി പ്രതിഷേധിച്ചു. മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നു പോലിസ് അറിയിച്ചതോടെയാണ് സംഘം പിന്മാറിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss