|    Jul 20 Fri, 2018 10:17 pm
FLASH NEWS

തമിഴ്‌നാട് കനിഞ്ഞു ; ചിറ്റൂര്‍പുഴ നിറഞ്ഞൊഴുകുന്നു

Published : 25th September 2017 | Posted By: fsq

 

ചിറ്റൂര്‍: ദീര്‍ഘകാലത്തിനു ശേഷം ചിറ്റൂര്‍ പുഴ കരകവിഞ്ഞൊഴുകി. കഴിഞ്ഞ ആഴ്ച ജില്ലയിലാകെ കനത്ത മഴ ലഭിച്ചപ്പോഴും ചിറ്റൂര്‍മേഖലയില്‍ മഴയുടെ അളവ് കുറവായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ വെച്ച് ഇരുമുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആളിയാറില്‍ നിന്ന് കൂടുതല്‍ ജലം തുറന്നു വിട്ടിരുന്നു. 300 ക്യൂ സെക്‌സ് എന്ന തോതില്‍ വിട്ടുനല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കൂടുതല്‍ വെള്ളം ലഭിച്ചതിനെ തുടര്‍ന്ന് 457 ക്യൂ സെക്‌സ് വെള്ളം മണകടവില്‍ എത്തിയതായി മൂലത്തറ ജല വിഭവ വകപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ പ്രധാന കനാലായ ഇടതുകരയില്‍ നടക്കുന്ന അറ്റകുറ്റപണിക്കായി ജലവിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് വെള്ളം പുഴയിലേക്ക് തുറന്നു വിട്ടിരുന്നു. ഇതാണ് കോസ്‌വേകള്‍ കവിഞ്ഞൊഴുകാന്‍ കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss