|    Jul 27 Thu, 2017 12:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട്ടില്‍ 8 വയസ്സുകാരനെ പീഡിപ്പിച്ചുകൊന്നു

Published : 28th July 2016 | Posted By: SMR

മധുര: തമിഴ്‌നാട്ടില്‍ കൗമാരക്കാരായ രണ്ടുപേര്‍ എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പത്താംതരം വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കാണാതായ കുട്ടിയുടെ മൃതദേഹം മുനിയാപുരം ഗ്രാമത്തിലെ പാലത്തിനടുത്തു കണ്ടെത്തിയതോടെയാണ് വിവരം പുറത്തായത്.
വീടിനു മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ തിങ്കളാഴ്ചയാണു കാണാതായത്. തുടര്‍ന്ന് പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടു വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക