|    Mar 26 Sun, 2017 3:06 am
FLASH NEWS

തമിഴ്‌നാട്ടില്‍ ശരീഅത് കോടതികള്‍ക്ക് വിലക്ക്

Published : 19th December 2016 | Posted By: Navas Ali kn

constitution-vs-quran

തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ശരീഅത് കോടികള്‍ക്ക് മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ശരീഅത് കോടതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കോടതി തമിഴിനാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീഅത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് നാലാഴ്ചക്കുള്ളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരീഅത് കോടതിക്ക് അംഗീകാരമില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

(Visited 647 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക