|    Dec 10 Mon, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; യുവദമ്പതികളെ കൊലപ്പെടുത്തി

Published : 18th November 2018 | Posted By: kasim kzm

കൃഷ്ണഗിരി: തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല. കൃഷ്ണഗിരി സ്വദേശികളായ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കാവേരീ നദിയില്‍ കണ്ടെത്തി. ദുരഭിമാനക്കൊലയുടെ ഭാഗമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലിസ് വ്യക്തമാക്കി. നന്ദിഷ് (26), സ്വാതി (19) ദമ്പതികളുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. നന്ദേഷ് ദലിത് സമുദായാംഗമാണ്. വ്യത്യസ്ത സമുദായങ്ങളായതിനാല്‍ ഇവരുടെ വിവാഹത്തിന് എതിര്‍പ്പ് നേരിട്ടിരുന്നു. സ്വാതിയുടെ വീട്ടുകാരാണ് കൊലപാതകത്തിനു പിറകിലെന്ന് പോലിസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പിതാവാണ് കൃത്യം ചെയ്തതെന്നാണ് സൂചന. വിവാഹത്തോട് ഇയാള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ശിവന സമുദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ ഒരു യുവാവിന്റെ മൃതദേഹം പൊങ്ങിയത്. രണ്ടു ദിവസത്തിനു ശേഷം അതേയിടത്ത് തന്നെയാണ് പെണ്‍കുട്ടിയുടെ മൃതശരീരവും കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണിത്തിലാണ് ദുരഭിമാനക്കൊലപാതകമാണെന്നു വ്യക്തമായത്.
മൂന്നു മാസം മുമ്പ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായി തമിഴ്‌നാട്ടില്‍ നിന്നു കര്‍ണാടകയിലെത്തിയിരുന്നു. ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തിയിരുന്നു. നടന്‍ കമല്‍ഹാസന്റെ സംഘടനയായ മക്കള്‍ നീതി മയ്യത്തിന്റെ യാത്രയ്ക്കായി ഇരുവരും തമിഴ്‌നാട്ടില്‍ പോയപ്പോഴാണ് സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തിയത്. സ്വാതിയുടെ ബന്ധുക്കള്‍ ഇരുവരെയും കാറില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ചു. ശേഷം കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇവരെ തള്ളിയിടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss