|    May 25 Thu, 2017 8:57 am

തമിഴ്‌നാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Published : 17th April 2016 | Posted By: sdq

coimbatore-farmer

കോയമ്പത്തൂര്‍: ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തമിഴ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ വടവില്ലി ഗ്രാമത്തിലെ രാമസ്വാമി (65) ആണ് വിഷം കഴിച്ച് മരിച്ചത്. 2014ല്‍ ഫാം നിര്‍മ്മിക്കുന്നതിന് 60 ലക്ഷം രൂപ രാമസ്വാമി വായ്പയെടുത്തിരുന്നു. 6.5 ലക്ഷം രൂപ മാത്രമേ തിരിച്ചടയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളു. കഴിഞ്ഞ ഡിസംബറിനു ശേഷം പണം തിരിച്ചടവ് മുടങ്ങിയതോടെ പലിശയും മുതലും തിരിച്ചടയ്ക്കണമെന്ന് മാര്‍ച്ചില്‍ ബാങ്ക് അന്ത്യശാസനം നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 വയസുകാരനായ കര്‍ഷകനും തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തിരുന്നു. വായ്പയെടുത്ത രണ്ട് ലക്ഷം തിരിച്ചു പിടിക്കുന്നതിനായി സ്വകാര്യ പണമിടപാട് സ്ഥാപനം ട്രാക്ടര്‍ ജപ്തി ചെയ്തതാണ് കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day