|    Mar 30 Thu, 2017 6:00 pm
FLASH NEWS

തമിഴ്‌നാട്ടില്‍ ലോറി ബസ്സിലും കാറിലും ഇടിച്ച് 16 മരണം

Published : 4th June 2016 | Posted By: SMR

സേലം: കൃഷ്ണഗിരി ജില്ലയിലെ മേലുമലയില്‍ നിയന്ത്രണംവിട്ട ലോറി സ്വകാര്യ ബസ്സിലും കാറിലുമിടിച്ച് 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇന്നലെ വൈകീട്ടാണു സംഭവം. കൃഷ്ണഗിരിയിലെ ബെരിഗായില്‍ നിന്ന് കര്‍ണാടകയിലെ ഹൊസൂരിലേക്കു പോവുകയായിരുന്ന ബസ്സിലേക്ക് എതിരേവന്ന ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് ബസ്സിന് പിന്നിലുണ്ടായിരുന്ന കാറിലിടിച്ചു. ലോറി റോഡിന്റെ മീഡിയനിലിടിച്ച് ദിശ മാറിയതിനെത്തുടര്‍ന്നായിരുന്നു അപകടം. 33 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. പോലിസും അഗ്‌നിശമന സേനയും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ വര്‍ധിച്ചേക്കാമെന്ന് പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day