|    May 23 Tue, 2017 8:35 pm
FLASH NEWS

തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത; പന്നീര്‍ സെല്‍വം ഗവര്‍ണറെ കണ്ടു

Published : 8th October 2016 | Posted By: SMR

ചെന്നൈ: കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരവെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത. ധനമന്ത്രി ഒ പന്നീര്‍സെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയും മന്ത്രി ഇ പഴനി സ്വാമിയും ഒപ്പമുണ്ടായിരുന്നു.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കിയ ഗവര്‍ണര്‍, സംസ്ഥാനത്തെ ഭരണനിര്‍വഹണം എങ്ങനെ നടക്കുന്നുവെന്ന് അന്വേഷിച്ചതായാണു വിവരം. അണുബാധയും കടുത്തപനിയും ശ്വാസതടസ്സവും മൂലം രണ്ടാഴ്ചയിലധികമായി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഡിസ്ചാര്‍ജ് ആവണമെങ്കില്‍ കൂടുതല്‍ കാലം ചികില്‍സ വേണ്ടിവരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നടത്തിയത്. ഭരണപ്രതിസന്ധി തടയുന്നതിനു വേണ്ടി നേതൃമാറ്റമെന്ന ആശയത്തിലാണ് പാര്‍ട്ടി നേതൃത്വം.
മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുത്ത് തിരികെ എത്തുന്നതുവരെ മറ്റാരെയെങ്കിലും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇ പഴനിസ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. പനീര്‍സെല്‍വം രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്നു. പന്നീര്‍ ശെല്‍വത്തിനു തന്നെയാണ് സാധ്യത കൂടുതല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day