തമിഴ്നാട്ടില്‍ കണ്ടെയ്നറില്‍ 570 കോടി കള്ളപ്പണം പിടികൂടി
Published : 14th May 2016 | Posted By: swapna en

തിരൂപൂര്: തിരുപൂര് ചെക്ക് പോസ്റ്റില്‍ മൂന്ന് കണ്ടെയ്നറുകളിലായി 570 കോടി കള്ളപ്പണം പിടികൂടി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധയിലാണ് കള്ളപ്പണം പിടികൂടിയത്. ഇന്നു രാവിലെയാണ് മൂന്ന് കാറിന്റെ എസ്കോര്‍ട്ടോടുകൂടി പോവുകയായിരുന്ന മൂന്ന് കണ്ടെയ്നറുകള്‍ ഉദ്ദ്യോഗസ്ഥര്‍ പിടികൂടിയത്. കണ്ടെയ്നറുകള്‍ക്കുള്ളില്‍ ബോക്സുകളിലായാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. രേഖകള്‍ ഒന്നുമില്ലാതെയാണ് പണം പിടികൂടിയത്. എന്നാല്‍ സ്റ്റേറ്റ് ബാങ്കിന്റെ കോയമ്പത്തൂര്‍ ബാങ്കില്‍ നിന്നും വിശാഖപട്ടണത്തെ ബ്രാഞ്ചിലേക്ക് മാറ്റാനുള്ള പണമാണ് കണ്ടെയ്നറുകളില്‍ ഉള്ളതെന്ന്് ഡ്രൈവര്‍മാര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് വകുപ്പിന്റെ ഫ്ളൈയിങ് സ്ക്വാഡും പാര്‍ലമെന്ററി സേനയും സംയുക്തമായാണ് കള്ളപ്പണം പിടികൂടിയത്. കണ്ടെയ്നറുകള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്് പിന്തുടര്ന്നാണ് വാഹനം പിടികൂടിയത്. എസ്കോര്‍ട്ടായി പോയ കാറുകളിലെ ഡ്രൈവര്‍മാര്‍ ആന്ധ്രാപ്രദേശിലുള്ളവരാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇതുവരെ തമിഴ്നാട്ടില്‍ 100 കോടി കള്ളപ്പണം പിടികൂടിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.