|    Jan 21 Sat, 2017 1:45 am
FLASH NEWS

തമിഴ്‌നാട്ടില്‍ ഒരു കോടിയുടെ കഞ്ചാവ് വേട്ട

Published : 28th July 2016 | Posted By: SMR

തൊടുപുഴ: തമിഴ്‌നാട്ടില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ നിന്നും 200 കിലോ കഞ്ചാവ് പിടികൂടി. ഇടുക്കിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണിതെന്നാണ് ജില്ലാ എക്‌സൈസ് സംശയിക്കുന്നത്. തിരുവള്ളൂര്‍ പുഴലില്‍ ആണ് കഞ്ചാവുമായി ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയത്.
ഇവിടെ പോലിസ് പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്താതെ പോയിരുന്നു. പോലിസ് സമീപത്തെ പുഴല്‍ ചെക്‌പോസ്റ്റില്‍ വിവരം കൈമാറി. എന്നാല്‍, കാര്‍ ചെക്‌പോസ്റ്റില്‍ എത്തിയില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നും എട്ടു ബാഗുകളില്‍ നിന്നായി 200 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന കഞ്ചാവാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്.
ആന്ധ്രപ്രദേശില്‍ നിന്നു കേരളത്തിലേക്ക് എത്തിച്ച കഞ്ചാവാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇടുക്കിയിലും 50 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു തേനിയിലെത്തിച്ച് അവിടെ നിന്നും വനത്തിലെ സമാന്തര പാതകളിലൂടെ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
ബോഡിമെട്ട് ചെക്‌പോസ്റ്റിനു സമീപത്തുകൂടിയുള്ള സമാന്തരപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ചുമട്ടുകാരെ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
തലച്ചുമട് കൂടാതെ കഴുതകളെ ഉപയോഗിച്ചും കഞ്ചാവ് കടത്തുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മേഖലകളില്‍ പരിശോധനയും ശക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക