|    Jul 25 Tue, 2017 12:20 am
FLASH NEWS
Home   >  News now   >  

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം

Published : 19th March 2016 | Posted By: sdq

dehlan baqavi

ചെന്നൈ: ആസന്നമായ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എംകെയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ദേഹ് ലാന്‍ ബാഖവി.
പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ ജനവിധി തേടുമെന്നും ഏതൊക്കെ സീറ്റില്‍ മല്‍സരിക്കുമെന്നത് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ബര്‍, രാംനാട്, മധുരൈ സെന്‍ട്രല്‍, ചെപ്പാക് തിരുവള്ളികെണി, തിരുനല്‍വേലി, കടയനെല്ലൂര്‍ അടക്കം 11 സീറ്റുകള്‍ ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേഹ് ലാന്‍ ബാഖവി പറഞ്ഞു.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക