|    Jan 23 Mon, 2017 2:06 pm
FLASH NEWS

തമിഴ്‌നാട്ടില്‍ ഇന്നു ബന്ദ്

Published : 16th September 2016 | Posted By: SMR

ചെന്നൈ: കാവേരി നദീജലവിഷയത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വ്യാപാരികള്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെ, കോണ്‍ഗ്രസ്, പിഎംകെ, ടിഎംസി, ബിജെപി, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ട്രെയിന്‍ തടയുമെന്ന് വിടുതലൈ ചിരുതൈകള്‍ കക്ഷി അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികള്‍ നേരിട്ടു നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മറ്റു ബങ്കുകള്‍ തുറക്കില്ലെന്നും ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക