|    Jan 18 Wed, 2017 3:56 pm
FLASH NEWS

തമിഴ്‌നാട്ടില്‍ ഇനി അമ്മ ജിമ്മുകളും!

Published : 30th August 2016 | Posted By: mi.ptk

jayalalitha

ചെന്നൈ: ഉപ്പു തൊട്ട് കുടിവെള്ളം വരെ സര്‍ക്കാര്‍ വകയായി അമ്മയുടെ പേരില്‍ ലഭിക്കുന്ന തമിഴ്‌നാട്ടില്‍ ഇനി അമ്മ ജിമ്മുകളും പാര്‍ക്കുകളും വരുന്നു. നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ജയലളിത ഇക്കാര്യം അറിയിച്ചത്. 500 അമ്മ പാര്‍ക്കുകളും 500 അമ്മ ജിമ്മുകളുമാണ് തുടങ്ങുക. 100 കോടി രൂപയാണ് അമ്മ പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്നത്. 50 കോടി രൂപ മുതല്‍മുടക്കില്‍ ജിമ്മുകളും ആരംഭിക്കും.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന പാര്‍ക്കുകളായിരിക്കും തുടങ്ങുക. സ്‌പോര്‍ട്‌സിനും വ്യായാമത്തിനും ആവശ്യമായ ഉപകരണങ്ങളും സിമന്റ് ബഞ്ചുകളും കുടിവെള്ള സൗകര്യവും ടോയ്‌ലറ്റുകളും ഉള്‍ക്കൊള്ളുന്ന എല്ലാ വിധ സൗകര്യങ്ങളും പാര്‍ക്കിലുണ്ടാകും. ഗ്രാമപ്രദേശങ്ങളിലെ യുവാക്കള്‍ക്ക് ശരീരികമായും മാനസികമായുമുള്ള ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് അമ്മ ജിമ്മുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 157 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക