|    Aug 18 Sat, 2018 2:29 pm
FLASH NEWS

തമിഴ്‌നാട്ടിലേക്ക് ബസ് സര്‍വീസ് നടത്തിയില്ല; യാത്രക്കാര്‍ വലഞ്ഞു

Published : 9th August 2018 | Posted By: kasim kzm

വാളയാര്‍: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും ബസ് സര്‍വീസ് നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. പാലക്കാട് നിന്നും കോയമ്പത്തൂര്‍, പഴനി, പൊള്ളാച്ചി, സേലം എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അധികൃതര്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.
ബസ്സുകളില്ലാതായതോടെ സ്വകാര്യ ടാക്‌സിക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കി സമാന്തര സര്‍വീസ് നടത്തി.
അതേ സമയം, പാലക്കാട് നിന്നും തമിഴ്‌നാടതിര്‍ത്തികളായ വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, വേലന്താവളം വരെ സ്വകാര്യബസ് സര്‍വീസ് നടത്തി.
ഒലവക്കോട് ജങ്ഷനില്‍ നിന്നുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുറമെ പാലക്കാട് ടൗണില്‍ നിന്നും രാവിലെ പുറപ്പെടുന്ന ട്രിച്ചി, കോയമ്പത്തൂര്‍ പാസഞ്ചറിനും ഉച്ചക്കുള്ള ഈറോഡ് പാസഞ്ചറിനെയും യാത്രക്കാര്‍ ആശ്രയിച്ചു. ഇന്നുമുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്താനാവുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.
തമിഴ്‌നാട് സര്‍വീസ് നിര്‍ത്തിയത് കാരണം ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട്, ചിറ്റൂര്‍ ഡിപ്പോകളിലുണ്ടായിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss