|    Apr 26 Wed, 2017 7:44 am
FLASH NEWS

തമിഴ്‌നാട്ടിലെ സില്‍ക്കു വ്യാപാരിക്ക് ശാന്തിഭവനില്‍ അഭയം

Published : 4th November 2016 | Posted By: SMR

അമ്പലപ്പുഴ: തമിഴ്‌നാട്ടിലെ സില്‍ക്കു വ്യാപാരി അഭയം തേടിയെത്തിയത് പുന്നപ്ര ശാന്തിഭവനില്‍. 63കാരനായ പഴനിസ്വാമിയെന്ന പി പി സ്വാമിയാണ് തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവനില്‍ എത്തിയത്. കഴിഞ്ഞകാലങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ പഴനി സ്വാമിയുടെ മിഴികള്‍ നിറയും. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വെള്ളം കോവിലില്‍ ദണ്ഡപാണി ടെക്‌സ്‌റ്റൈല്‍സ് ഉടമയായിരുന്നു പഴനിസ്വാമി. ഇദ്ദേഹത്തിന്റെ പിതാവ് പൊന്നു സ്വാമി ചെട്ടിയാര്‍ തുടങ്ങിയതായിരുന്നു ദണ്ഢപാണി ടെക്‌സ്‌റ്റൈല്‍സ്. പിതാവു മരിച്ച ശേഷം 100 ഓളം തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനമായി ടെക്‌സ്‌റ്റൈല്‍സ് വളര്‍ന്നു. ഇതിനിടയില്‍ 10 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പഴനിസ്വാമിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ അപ്പോളോ ആശുപത്രിയില്‍ ഏഴു മാസത്തോളം ചികില്‍സ തേടി ഇതിനിടയില്‍ ഭാര്യയും മരിച്ചു.മക്കളില്ലാതിരുന്നതു മൂലം പഴനിസ്വാമി ജീവിതവഴിയില്‍ ഒറ്റപ്പെട്ടു. അപകടത്തില്‍ ഓര്‍മകളും പാതിവഴിയില്‍ നിലച്ചു. ഒരു കൈയുടെ ചലന ശേഷിയും നഷ്ടപ്പെട്ടു. ഇതിനിടയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ ബന്ധുക്കള്‍ കൈക്കലാക്കി. ഓര്‍മ തിരിച്ചുകിട്ടിയപ്പോള്‍ വിവിധ ക്ഷേത്ര നടകളിലും ആരാധനാലയങ്ങളിലും അലഞ്ഞു തിരിഞ്ഞ പഴനിസ്വാമി ഇന്നലെയാണ് പുന്നപ്ര ശാന്തിഭവനിലെത്തിച്ചേര്‍ന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day