|    May 23 Tue, 2017 10:28 pm
FLASH NEWS

തമിഴ്‌നാട്ടിലെ മഴ; ചെന്നൈ കമ്പനികളുടെ ഓഹരികളില്‍ കനത്ത ഇടിവ്

Published : 2nd December 2015 | Posted By: swapna en

chennai-floods--bse

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു ദിവസമായി തുടരുന്ന മഴ ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചു. ചെന്നൈ ആസ്ഥാനമായ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് കനത്ത ഇടിവാണ് സംഭവിച്ചത്. ബോംബെ ഓഹരി സൂചികയില്‍ ഈ കമ്പനികള്‍ക്ക് കനത്ത നഷ്ടം നേരിട്ടു. പ്രശ്‌സതമായ ഓട്ടോ ഉല്‍പ്പാദകര്‍ക്കും ഐ ടി ഔട്ട്‌സോഴ്‌സിങ് കമ്പനികള്‍ക്കുമാണ് നഷ്ടം നേരിട്ടത്.
ടിവിഎസ് മോട്ടോര്‍, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, കോഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്. തമിഴ്‌നാട്ടിലെ മഴ ടിവിഎസ്സിന്റെ 15,000 യൂനിറ്റുകളെ നേരിട്ടു ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. മൂല്യം ഞ്ചു ശതമാനം താഴ്ന്നു 289.20 രൂപയിലാണ് ഇന്ന് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഫോസിസും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചെന്നൈ ആസ്ഥാനമായ മറ്റു കമ്പനികളായ ഇന്ത്യാ സിമന്റസ്, ചെന്നൈ പെട്രോളിയം കോര്‍പ്പ്, അശോക് ലേലാന്റ് തുടങ്ങിയ കമ്പനികളുടെ ഓഹരിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

ബോംബെ ഓഹരി സൂചിക 26,117ല്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 7931ലും വ്യാപാരം അവസാനിപ്പിച്ചു. ഫാര്‍മക്‌സ് ഇന്ത്യയും റസോയാ പ്രോട്ടീന്‍സുമാണ് സൂചികയിലെ ഇന്നത്തെ പ്രധാന നേട്ടക്കാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day