|    Dec 11 Tue, 2018 8:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട്ടിലെ ഉച്ച ഭക്ഷണ പദ്ധതിയില്‍ അഴിമതി2400 കോടി കൈക്കൂലി നല്‍കിയെന്നു രേഖകള്‍

Published : 25th November 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളിലൊന്നായ ഉച്ചഭക്ഷണ പദ്ധതിയില്‍ കോടികളുടെ അഴിമതി.
ആദായവകുപ്പ് പിടിച്ചെടുത്ത നിരവധി രേഖകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രധാന വിതരണക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവരുടെ സഹകാരികളും തമ്മിലുള്ള അവിശുദ്ധബന്ധം വെളിപ്പെടുത്തുന്നു.
തിരുചെങ്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി ഫ്രൈഡ് ഗ്രാം ഇന്‍ഡസ്ട്രി, അതിലെ ജീവനക്കാര്‍, മറ്റുള്ളവര്‍ തുടങ്ങിയവരില്‍ നിന്നു ജൂലൈയില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് സ്‌റ്റോറേജ് ഉപകരണങ്ങളുടെയും രേഖകളുടെയും സൂക്ഷ്മപരിശോധനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി അടുത്തിടെ 2,400 കോടിയോളം രൂപ കൈക്കൂലി നല്‍കിയെന്നാണു കണ്ടെത്തിയത്.
അഴിമതിയുടെ ഗുണഭോക്താക്കളായവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ കമ്പനിയുടെ അക്കൗണ്ട് ബുക്കും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, അവരുടെ സഹകാരികള്‍ തുടങ്ങിയവര്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ഇതിലുണ്ടെങ്കിലും ഭൂരിപക്ഷവും രഹസ്യ കോഡ് ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ചിലതില്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss