|    Oct 18 Thu, 2018 11:26 pm
FLASH NEWS

തമിഴ്‌നാടിന്റെ കെട്ടിടനിര്‍മാണം വനംവകുപ്പ് സ്റ്റേ ചെയ്തു

Published : 24th September 2017 | Posted By: fsq

 

കുമളി: ഹരിത കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സ്ഥലത്ത് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് രഹസ്യമായി നടത്തിയ കെട്ടിടനിര്‍മാണം വനം വകുപ്പ് സ്‌റ്റേ ചെയ്തു. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയിക്ടറുടെ ഓഫീസിനു സമീപത്തായാണ് ബഹുനില കെട്ടിടത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് ആരംഭിച്ചത്. നിലവില്‍ ഇവിടെയുള്ള തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗഌവിന്റെ അറ്റകുപ്പണികള്‍ക്കെന്ന പേരിലാണ് കടുവാ സങ്കേതം അധികൃതരില്‍ നിന്നും തമിഴ്‌നാട് അധികൃതര്‍ അനുമതി വാങ്ങിയത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തമിഴ്‌നാട് ലക്ഷ്യമിട്ടത്. ആനവച്ചാലില്‍ സംസ്ഥാന വനം വകുപ്പ് വാഹന പാര്‍ക്കിംഗ് ഏരിയാ നിര്‍മ്മിച്ചപ്പോള്‍ ഇതിനെതിരെ കുമളി സ്വദേശികള്‍ ഗ്രീന്‍ െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ സമീപിച്ചിരുന്നു. കരാര്‍ പ്രകാരം തമിഴ്‌നാടിന് അവകാശപ്പെട്ട മുല്ലപ്പെരിയാറിന്റെ ജലസംഭരണ മേഖലയിലാണ് പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നതെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഈ കേസില്‍ തമിഴ്‌നാട് കക്ഷി ചേരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പട്ടക്കരാറില്‍പ്പെട്ട സ്ഥലങ്ങളില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആനവച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് നിര്‍ത്തിവച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss