|    May 25 Thu, 2017 6:59 am
FLASH NEWS

തമിഴ്‌നാടിനെ ആശ്രയിക്കാതെ ആദിവാസികള്‍ക്ക് പറമ്പിക്കുളത്തെത്തുന്നതിന് പദ്ധതി

Published : 15th October 2016 | Posted By: Abbasali tf

കൊല്ലങ്കോട്:  ആദിവാസി മേഖലയും മുതലമട പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡുമായ പറമ്പിക്കുളത്തേക്ക് സഞ്ചരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ ആശ്രയിക്കാതെ കേരളത്തില്‍ കൂടിയുള്ള യാത്ര എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. തേക്കടി അല്ലി മൂപ്പന്‍ കോളനി ഒറവന്‍ പാടി  30 സെന്റ് കോളനിക്കാര്‍ക്കാണ്  പുതുവര്‍ഷത്തോടെ ഈ സൗകര്യം ലഭ്യമാവുന്നത്. കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ച തേക്കടി അല്ലി മൂപ്പന്‍ കോളനിയില്‍ ജനപ്രതിനിധികളുടെയും വനം പോലിസ് ആദിവാസി കോളനി നിവാസികളുടെയും യോഗം നടത്തിയതിലാണ് വനംവകുപ്പിന്റെ സഹകരണത്തോടെ  ചെമ്മണാംമ്പതിയില്‍ നിന്നു അല്ലിമൂപ്പന്‍ കോളനിയിലേക്ക് വനാതിര്‍ത്തിയിലൂടെ നടപ്പാത നിര്‍മിക്കാന്‍  പദ്ധതിയിട്ടത്. ട്രക്ക് പാത്ത് നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെകണ്ടെത്താന്‍ കോളനി നിവാസികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അല്ലിമൂപ്പന്‍ കോളനിയില്‍ നിന്നും കാട്ടിലൂടെ   ചെമ്മണാംമ്പതിയിലെത്തി. നടവഴി കണ്ടെത്തിയതില്‍ മരം മുറിക്കാനോ പാറകള്‍ പൊട്ടിക്കാനോ കഴിയാതെ തന്നെ ട്രാക്ക് പാത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി ഇവര്‍ അറിയിച്ചു. ഇതിന്റെ നിര്‍മാണത്തിനു അനുയോജ്യമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭിച്ചാല്‍ പുതുവര്‍ഷത്തിന് മുമ്പ് തന്നെ ട്രക്ക് പാത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  ഇത് നടപ്പായാല്‍ വളരെ എളുപ്പത്തില്‍ തന്നെ കോളനിയില്‍ കഴിയുന്നവര്‍ക്ക് മുതലമടയില്‍ എത്തിച്ചേരാന്‍ കഴിയും. അല്ലിമൂപ്പന്‍ കോളനിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയുടെ കഷ്ടപ്പാട് നേരിട്ടറിയുന്നതിനായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് പറമ്പിക്കുളത്ത് തേക്കടിയിലെത്തി വാര്‍ഡ് മെംബര്‍ ശ്രീധരന്‍ ആദിവാസി നേതാവ് ചന്ദന്‍ വനം വകുപ്പ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ തിരുചന്ദ്രന്‍ മുതലമട ബാലന്‍ ആദിവാസി യുവാക്കള്‍ എന്നിവരോടൊപ്പം കടിലൂടെ യാത്ര ചെയ്ത് അനുയോജ്യമായ ട്രക്ക് പാത്ത് കണ്ടെത്തി ചെമ്മണാം ബതിയില്‍ എത്തിച്ചേര്‍ന്നു. കോളനിക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കി തങ്ങള്‍ക്കൊപ്പം മുന്നിട്ടിറങ്ങിയ മുതലമട പ്രസിഡന്റ് ബേബി സുധയെ ആദിവാസികള്‍ പ്രത്യേകം അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day