|    Mar 30 Thu, 2017 10:28 pm
FLASH NEWS

തമിഴകത്ത് ഇനി ‘അമ്മ’ വൈഫൈയും

Published : 24th September 2016 | Posted By: mi.ptk

amma-wifi

ചെന്നൈ: തമിഴകത്ത് ഇനി ‘അമ്മ’വഴി സൗജന്യ ഇന്റര്‍നെറ്റും. സംസ്ഥാനത്ത് 50 ഇടങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന അമ്മ വൈഫൈ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. നിമയസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ എഐഡിഎംകെയുടെ പ്രധാന വാഗ്ദാനങ്ങിലൊന്നായിരുന്നു സൗജന്യ ഇന്റര്‍നെറ്റ്.
ബസ് സ്റ്റാന്റുകള്‍, പാര്‍ക്കുകള്‍, വ്യാപാര സുച്ചയങ്ങള്‍ തുടങ്ങി 50 സ്ഥലങ്ങളിലാണ് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം സാധ്യമാക്കുക. ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. 50 സ്‌കൂളുകളില്‍ 10 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഷോലിങ്ങനെല്ലൂരിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 80 കോടി രൂപ ചിലവില്‍ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്‌സ് നിര്‍മ്മിക്കാനും ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day