|    Oct 23 Tue, 2018 7:03 am
FLASH NEWS

തഫ്ഹീമുല്‍ ഖുര്‍ആന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

Published : 20th September 2017 | Posted By: fsq

 

കോഴിക്കോട്: സയ്യിദ് അബുല്‍ അഅ്—ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ജമാഅത്തെ ഇസ്—ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. മലയാളത്തില്‍ ആറ് വാള്യങ്ങളിലായി മുവ്വായിരത്തില്‍ പരം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ആന്റെ ഉള്ളടക്കവും അതിന്റെ സമ്പൂര്‍ന്ന ഓഡിയോയും ഉള്‍ക്കൊള്ളുന്നതാണ് ആപ്ലിക്കേഷന്‍. നേരത്തെ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍, വെബ് പതിപ്പുകള്‍ തയ്യാറാക്കിയ ഡിഫോര്‍ മീഡിയ തന്നെയാണ് ആന്‍ഡ്രോയ്ഡ് പതിപ്പും പുറത്തിറക്കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ പതിപ്പിലുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷ് ഭാഷാന്തരം, പ്രശ്—നോത്തരി, സെര്‍ച്ച്, വാക്കര്‍ത്ഥം അടക്കമുള്ള സൗകര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിഫോര്‍ മീഡിയ ഓഫീസില്‍ നടന്ന പ്രകാശ ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss