|    Aug 21 Mon, 2017 3:35 pm
FLASH NEWS

തപാല്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനും ഒറ്റപ്പാലം ഡിവിഷന്‍ സമ്മേളനവും സമാപിച്ചു

Published : 8th August 2017 | Posted By: fsq

 

ഒറ്റപ്പാലം: തപാല്‍ വകുപ്പിലെ രണ്ടേ മുക്കാല്‍ ലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്ത് 16 മുതല്‍ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന സംസ്ഥാനതല കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യുനിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് രാജാങ്കം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്  പിഎ സേവ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടരി കെഡി നിതിന്‍, പിജെ തോമസ്, ടിഎന്‍ മോഹനചന്ദ്രന്‍, സുന്ദരേശന്‍, മുത്തുസ്വാമി, ജീവ , കെ ജാഫര്‍, ടിവിഎം അലി, ആനന്ദ് വാഴേങ്കട, വി കല്യാണിക്കുട്ടി, ജയശ്രീ വെളളിനേഴി, ടിപി ബാലസുന്ദരന്‍  സംസാരിച്ചു.  ജിഡിഎസ് ജീവനക്കാര്‍ക്ക് സേവന വേതന പരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്ര ഗവ. ഉടന്‍ തയ്യാറാവണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജിഡിഎസ് ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിന് വേണ്ടി കമലേഷ്ചന്ദ്ര കമ്മിറ്റി പത്ത് മാസം മുമ്പ് നല്‍കിയ റിപോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുക, ജിഡിഎസ് ജീവനക്കാര്‍ക്ക് എട്ടു മണിക്കൂര്‍ ജോലി നല്‍കി സ്ഥിരപ്പെടുത്തുക, വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുക, തപാല്‍ സ്തംഭനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂനിയന്‍ 16 മുതല്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം  ഒറ്റപ്പാലം ഡിവിഷന്‍ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചെര്‍പ്പുളശ്ശേരി ടൗണില്‍  പ്രകടനവും നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക