|    Mar 26 Sun, 2017 10:46 pm
FLASH NEWS

തപാല്‍ വകുപ്പിന്റെ പെയ്‌മെന്റ്‌സ് ബാങ്കിലേക്ക് നിയമനം ആരംഭിച്ചു

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തപാല്‍ വകുപ്പ് ആരംഭിക്കുന്ന ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലെ (ഐപിപിബി) വിവിധ തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍/ മാനേജിങ് ഡയറക്ടര്‍, ചീഫ് ടെക്‌നോളജി ഓഫിസര്‍ (സിടിഒ), ഓപറേഷന്‍സ്, റിസ്‌ക് ആന്റ് കോംപ്ലിയന്‍സ്, ഫിനാന്‍സ്, എച്ച്ആര്‍ & അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് എന്നീ വിഭാഗങ്ങളിലെ മറ്റ് ചീഫ് എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പരസ്യങ്ങളാണ് പുറത്തുവിട്ടത്.
വിവിധ വിഭാഗങ്ങളിലെ ചില കരാര്‍ നിയമനങ്ങള്‍ക്കും പരസ്യം നല്‍കിയിട്ടുണ്ട്.ഒന്നു മുതല്‍ ഏഴു വരെയുള്ള സ്‌കെയിലിലെ മറ്റ് തസ്തികകളിലേക്കുള്ള സാധാരണ നിയമനവും വരും ആഴ്ചകളില്‍ ആരംഭിക്കും. കോര്‍പറേറ്റ് ഹെഡ്ക്വാര്‍ട്ടര്‍ തസ്തികകളിലേക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഡപ്യൂട്ടേഷനുകളും ഐപിപിബി ആരംഭിച്ചു. ബ്രാഞ്ച് ഓഫിസുകളിലേക്ക് ബാങ്കുകള്‍, പോസ്റ്റ് ഓഫിസ്, മറ്റ് ഗവണ്‍മെന്റ് വകുപ്പുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഡപ്യൂട്ടേഷനും ഉടന്‍ ക്ഷണിക്കും. വരുംമാസങ്ങളില്‍ 3500ഓളം പ്രഫഷനലുകളെ നിയമിക്കാനാണ് പദ്ധതി. വിശദവിവരങ്ങള്‍ തപാല്‍ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐപിപിബി അടുത്ത വര്‍ഷത്തോടെ രാജ്യത്താകമാനം 650 ശാഖകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. 1.54 ലക്ഷം തപാല്‍ ഓഫിസുകളും 1.39 ലക്ഷം ഗ്രാമീണ തപാല്‍ ഓഫിസുകളും 650 ജില്ലാ തലസ്ഥാന കേന്ദ്രീകൃത പെയ്‌മെന്റ്‌സ് ബാങ്ക് ശാഖകളുമായി വ്യാപ്തിയുടെ കാര്യത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയാണ് ഐപിപിബി വിഭാവന ചെയ്യുന്നത്.
ഐപിപിബിക്ക് കമ്പനി നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് ആഗസ്ത് 17ന് ലഭിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക