|    May 24 Wed, 2017 3:34 pm
FLASH NEWS

തപാല്‍ നിരക്ക് വര്‍ധന; കേന്ദ്ര തീരുമാനം പിന്‍വലിക്കണം: മന്ത്രി സുധാകരന്‍

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: തപാല്‍ നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹയ്ക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചു.
ജനസേവനമാണ് തപാല്‍ വകുപ്പിന്റെ ലക്ഷ്യം. സ്റ്റാമ്പ്, പോസ്റ്റ് കാര്‍ഡ്, ഇന്‍ലന്‍ഡ് എന്നിവയുള്‍പ്പെടെ തപാല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയില്‍ 90 ശതമാനം പോസ്റ്റ് ഓഫിസുകളും ഗ്രാമീണ മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. ദുര്‍ബലവിഭാഗങ്ങളും പിന്നാക്ക മേഖലയിലെ ജനങ്ങളുമാണ് തപാല്‍ വകുപ്പിന്റെ സേവനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്. രാജ്യത്തെ വാര്‍ത്താവിനിമയ രംഗത്തെ നട്ടെല്ലാ—യി പ്രവര്‍ത്തിക്കുന്ന 150 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള തപാല്‍വകുപ്പിനെ സ്വകാര്യ കമ്പനികള്‍ക്കു ലാഭമുണ്ടാക്കാന്‍ വേണ്ടി നശിപ്പിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേവനമേഖലകളില്‍ നിന്നു പിന്‍മാറുന്ന കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഗ്രാമീണ ജനതയ്ക്ക് തുടര്‍ന്നും സേവനം ലഭിക്കുന്നവിധം തപാല്‍വകുപ്പിനെ നിലനിര്‍ത്തുന്നതിനു കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തപാല്‍ നിരക്കുകള്‍ കൂട്ടുന്നതിനു പകരം സേവനം കാര്യക്ഷമമായി കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനാവശ്യമായ നടപടിയാണു സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day