|    Mar 29 Wed, 2017 6:57 pm
FLASH NEWS

തപാല്‍ ദിനാഘോഷം; ആയിരം കത്തുകളുമായി കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

Published : 5th October 2016 | Posted By: Abbasali tf

കണിയാമ്പറ്റ: തപാല്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദി ആയിരം കത്തുകളയച്ച് ചരിത്രത്തില്‍ ഇടംനേടി. നഷ്ടമാവുന്ന തപാല്‍ സംസ്‌കാരത്തിന്റെ നന്മകളെ കുട്ടികളിലെത്തിക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും ഈ സംരംഭത്തില്‍ പങ്കാളികളായത്. രാജ്യത്തെ പ്രശസ്തരായ 21 വ്യക്തിത്വങ്ങള്‍ക്കാണ് കത്തുകളെഴുതിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മാനവ വിഭവശേഷി മന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും സാഹിത്യകാരന്മാരായ എം മുകുന്ദന്‍, സുഗതകുമാരി, പി വല്‍സല, സി രാധാകൃഷ്ണന്‍, എം പി വീരേന്ദ്രകുമാര്‍, കല്‍പ്പറ്റ നാരായണന്‍, കെ വി മോഹന്‍കുമാര്‍, യു കെ കുമാരന്‍, മണമ്പൂര്‍ രാജന്‍ബാബു, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വീരാന്‍കുട്ടി എന്നിവര്‍ക്കുമായിരുന്നു കത്തുകള്‍. കുട്ടികള്‍ തന്നെ വരച്ച ചിത്രങ്ങളോടെയാണ് തപാല്‍ദിനാശംസ നേരുന്ന മുഴുവന്‍ കത്തുകളും തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ചിട്ടപ്പെടുത്തിയ കത്തുകള്‍, കത്തെഴുത്തിന്റെ പൂക്കാലത്തെ ഓര്‍മപ്പെടുത്തി ഒരു വിദ്യാലയത്തിന്റെ സ്‌നേഹസമ്മാനമായി തപാല്‍ദിനത്തില്‍ പ്രമുഖരുടെ കൈകളില്‍ എത്തിച്ചേരും. പ്രധാനാധ്യാപകന്‍ എ ഇ ജയരാജന്‍ കണിയാമ്പറ്റ പോസ്റ്റ്മാസ്റ്റര്‍ പ്രവിതയെ കത്തുകള്‍  ഏല്‍പിച്ചു. എം വസന്ത, എന്‍ അബ്ദുല്‍ ഗഫൂര്‍, സി കെ പവിത്രന്‍, വിനോദ് പുല്ലഞ്ചേരി, ഷാജി പുല്‍പ്പള്ളി, പി കെ ഹരീഷ് കുമാര്‍, സി പി അരുണ്‍നാഥ്, ആര്‍ ബി ദില്‍ വാഹിദ്, ആര്‍ എല്‍ റീന, ആര്‍ ഗേളി, ആര്‍ ബി ദിയ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day