|    Jan 20 Fri, 2017 11:33 am
FLASH NEWS

തപാല്‍ ദിനത്തില്‍ ആരോഗ്യമന്ത്രിക്ക് 101 കത്തുകളയച്ചു

Published : 12th October 2016 | Posted By: Abbasali tf

കാട്ടാക്കട: പൂവച്ചല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളിലെ 101 വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്ക് കത്തെഴുതി. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിവന്നിരുന്നതും പാതിവഴിയില്‍ ഉപേക്ഷിച്ചതുമായ കാന്‍സര്‍ കെയര്‍ ഫോ ര്‍ ലൈഫ് എന്ന പദ്ധതി അര്‍ബുദ രോഗത്താലും സാമ്പത്തിക പരാധീനതകളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ സഹായകമായിരുന്നുവെന്നും ആയതിനാല്‍ ഈ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. കൂടാതെ തപാല്‍ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. വെറും 50 പൈസയ്ക്ക് ഇന്ത്യയിലെവിടെയും സന്ദേശം അയയ്ക്കാമെന്ന അറിവ് പല വിദ്യാര്‍ഥികള്‍ക്കും ആദ്യ അനുഭവം ആയിരുന്നു. ലെറ്റര്‍ ബോക്‌സില്‍ ജിവിതത്തിലാദ്യമായി കത്തിട്ടതും അതിനുള്ളില്‍ കൈ കുടുങ്ങിയതും വിദ്യാര്‍ഥികള്‍ക്കു വേറിട്ട അനുഭവങ്ങളായി. പൂവച്ചല്‍ പോസ്റ്റ് മാസ്റ്റര്‍ ആര്‍ എസ് ബിന്ദുകുമാരി അമ്മ, പോസ്റ്റ്മാന്‍ ടി റോബര്‍ട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സേവ്യര്‍, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, കോഡിനേറ്റര്‍ സമീര്‍ പി സിദ്ദീഖി, വിനോദ് മുണ്ടേല, പി എസ് ലക്ഷ്മി, എസ് രഞ്ജു, ദീപ, കെ ജി ഷേര്‍ളി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക