|    Dec 14 Fri, 2018 8:59 pm
FLASH NEWS

തപാല്‍, ആര്‍എംഎസ് മേഖലകള്‍ പൂര്‍ണമായും സ്തംഭിപ്പിച്ചു

Published : 31st May 2018 | Posted By: kasim kzm

പട്ടാമ്പി: തപാല്‍, ആര്‍എംഎസ് മേഖലകള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു കൊണ്ട്  ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒമ്പതു നാള്‍ പിന്നിട്ടു. ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ വേതന പരിഷ്‌ക്കരണത്തിന് തയ്യാറാക്കിയ കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി തപാല്‍, ജിഡിഎസ്,ആര്‍എംഎസ് ജീവനക്കാര്‍ സമരം നടത്തുന്നത്.
പണിമുടക്കിന്റെ ഭാഗമായി എഐജിഡിഎസ്‌യു ഒറ്റപ്പാലം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടാമ്പി തപാല്‍ അസി. സൂപ്രണ്ട് ഓഫിസിന്റെ മുന്നില്‍ ധര്‍ണ്ണ നടത്തി. ഡിവിഷന്‍ അസി.സെക്രട്ടരി ടി പി ബാലസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ആര്‍ അഭിലാഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സര്‍ക്കിള്‍ സെക്രട്ടരി കെ ജാഫര്‍, ഡിവിഷന്‍ സെക്രട്ടരി കെ ആനന്ദ്, വി കല്യാണിക്കുട്ടി, കെ വിശാലാക്ഷി, അംബുജാക്ഷി മാന്നനൂര്‍, വീരമംഗലം ശ്രീധരനുണ്ണി, കണ്ടമംഗലം ശ്രീധരന്‍, പി സുകുമാരന്‍, വിനീഷ്, മുരളി ഒതളൂര്‍, വിജയന്‍ കുലുക്കല്ലൂര്‍, അജിത് നാട്ടുകല്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. പട്ടാമ്പി ടൗണില്‍ പ്രകടനവും ബസ്റ്റാന്റില്‍  വിശദീകരണ പൊതുയോഗവും സമര കാവ്യാലാപനവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss