|    Jul 16 Mon, 2018 12:21 pm
Home   >  Kerala   >  

തന്‍ഖക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍;കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്

Published : 14th November 2017 | Posted By: mi.ptk

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തോമസ് ചാണ്ടിക്ക് വേണ്ടിയുള്ള തന്‍ഖയുടെ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്തും അപമാനകരമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ രാവിലെ തന്‍ഖയെ ഫോണില്‍ വിളിച്ച് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിവേക് തന്‍ഖയെ പിന്തിരിപ്പിക്കണമെന്ന് എഐസിസി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലെന്നും അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ ഹാജരാകുന്നതെന്നും തന്‍ഖ അറിയിച്ചു.
അതേസമയം, ഹൈക്കോടതിയിലേക്ക് പുറപ്പെടാനൊരുങ്ങിയ തന്‍ഖക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ തള്ളി തന്‍ഖ കോടതിയിലേക്ക് പുറപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss