|    Jan 17 Tue, 2017 6:25 am
FLASH NEWS

തന്റേത് സ്വാഭാവിക പ്രതികരണം: ബിജെപി എംഎല്‍എ

Published : 17th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി പാട്യാല കോടതിയില്‍ മര്‍ദ്ദിച്ചവരോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി എംഎല്‍എ ഒ പി ശര്‍മ. കഴിഞ്ഞ ദിവസം കോടതിയിലെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും തന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്ത സംഭവത്തെ ന്യായീകരിക്കുകയായിരുന്നു ശര്‍മ.
കോടതിയില്‍ നിന്നു പുറത്തുവരികയായിരുന്ന താന്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ തന്നെ ആക്രമിച്ച് ഓടി. അതിനുശേഷമുണ്ടായ സംഭാഷണങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റേത് സ്വാഭാവിക പ്രതികരണമായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കോട്ടിട്ട വ്യക്തി താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക