|    Nov 21 Wed, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തന്റെ സിനിമതിയേറ്ററില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം:പി ടി കുഞ്ഞുമുഹമ്മദ്

Published : 30th June 2017 | Posted By: fsq

 

തൃശൂര്‍: വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന തന്റെ പുതിയ ചിത്രം രണ്ടാംവാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തിയേറ്ററില്‍ നിന്ന് പുറത്താക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുകയാണെന്ന് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ്. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതല്‍ ആളുകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടാണ് പല തിയേറ്റര്‍ ഉടമകളും സ്വീകരിക്കുന്നത്. ജയകൃഷ്ണന്‍ കാവീട് എന്നയാളുടെ കഥയാണിത്. ഒത്തുതീര്‍പ്പുകളോട് വഴങ്ങാത്തതാണ് ഈ സിനിമയെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. മതത്തിനും തീവ്രവാദത്തിനും എതിരേ ശബ്ദിക്കുന്ന സിനിമയായിട്ടുകൂടി തിയേറ്റര്‍ ഉടമകള്‍ സിനിമയെ അവഗണിക്കുകയാണെന്ന് നിര്‍മാതാവ് മോഹനന്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss