|    Feb 20 Mon, 2017 7:25 pm
FLASH NEWS

തന്റെ സമ്മതം വാങ്ങിയാണ് പൊന്നുമോന്‍ മുസ്‌ലിമായത്: ഫൈസലിന്റെ അമ്മ

Published : 23rd November 2016 | Posted By: SMR

തിരൂരങ്ങാടി: മോന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങിനെയാവെയെന്നുകരുതി. എന്റെ സതം വാങ്ങിയാണ് അവന്‍ മുസ്‌ലിമായത്. വേദനയോടെ ഫൈസലിന്റെ മാതാവ് പറയുമ്പോള്‍ കേുനിന്നവരുടെ നെഞ്ചുപിടച്ചു. മതം മാറിയ കാരണത്താല്‍ ചില ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ വന്നിരുന്നു. പിന്നീട് ഭീഷണിയായി.
മതപരിവര്‍ത്തനം നടത്തിയതു മുതല്‍ വധിക്കാന്‍ ശ്രമങ്ങളും നടന്നിരുന്നു. ഫൈസലിന്റെ സഹോദരീഭര്‍ത്താവായ വിനോദ് പലതവണ വധഭീഷണി മുഴക്കിയിരുന്നു. ഫൈസലിന്റെ തലയറുക്കാന്‍ സഹായിക്കണമെന്ന് അയാള്‍ അച്ഛനോടും ബന്ധുക്കളോടും പറയുമായിരുന്നു. മകന്റെ ദാരുണ മരണത്തിന്റെ വേദന കടിച്ചമര്‍ത്തുമ്പോഴും കൊടിഞ്ഞി ഫാറൂക്ക് നഗറില്‍ വെേറ്റു മരിച്ച ഫൈസലിന്റെ അ മീനാക്ഷിക്ക് നാവിടറിയില്ല.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവന്‍. ഓാേ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അഞ്ച് കൊല്ലം മുമ്പാണ് അവന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയത്. അതിനിടെ ഒരിക്കല്‍ മാത്രമാണ് നാില്‍ വന്നത്. പിന്നീട് തിരിച്ചുപോയി. ആയിടയ്ക്കാണ് എനിക്ക് ഫോണ്‍ വരുന്നത്. അ.േ.. എനിക്ക് ഇസ്‌ലാം മതത്തെ ഇഷ്ടമാണ്. ഞാന്‍ മതം മാറുന്നതില്‍ അയ്ക്ക് എതിര്‍പ്പുണ്ടോ…? എന്റെ സതത്തോടെ മതംമാറി.
വീുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു. വീില്‍ എല്ലാവര്‍ക്കും അവന്‍ പ്രിയപ്പെവനായിരുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാളിന് സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കുമടക്കം എല്ലാവര്‍ക്കും അവന്‍ വസ്ത്രം വാങ്ങിച്ചുകൊടുത്തു. സ്വന്തമായി ഒരു വീടായിരുന്നു അവന്റെ സ്വപ്‌നം. മരിക്കുവോളം ഞാന്‍ അയെ നോക്കും. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മക്കള്‍ക്കുവേണ്ടി അ ജീവിക്കണം. എന്റെ വിശ്വാസപ്രകാരം അവരെ വളര്‍ത്തണമെന്നുകൂടി പറഞ്ഞാണ് അവന്‍ പോയത്. ഇനി എന്റെ ജീവിതം എന്റെ മക്കള്‍ക്കുവേണ്ടിയാണ് മീനാക്ഷിയ പറഞ്ഞു.
ഫൈസലിന്റെ ഇളയമകള്‍ ഫര്‍സാന ഉപ്പയില്ലെന്ന സത്യമറിയാതെ വീിലെത്തുന്നവര്‍ക്ക് സലാം പറഞ്ഞ് ഓടിക്കളിക്കുന്ന തിരക്കിലാണ്. എല്‍കെജി വിദ്യാര്‍ഥി ഫഹദും നാലാംക്ലാസുകാരനായ ഫായിസും ഉപ്പയുടെ ദാരുണ മരണം അറിഞ്ഞിുണ്ടെങ്കിലും വേര്‍പാടിന്റെ നോവറിയാതെയും തിരിച്ചുവരില്ലെന്ന തിരിച്ചറിവില്ലാതെയും ഓടിക്കളിക്കുന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തും. പുലര്‍ച്ചെ ഓാേ എടുത്ത് പുറത്തിറങ്ങിയ എന്റെ മോനെ ബന്ധുക്കളിലാരോ ചതിക്കുകയായിരുന്നെന്ന് ഈ അ പറയുന്നു. എന്റെ കുി എന്ത് തെറ്റ് ചെയ്തിാ അവനെ അരിഞ്ഞു നുറുക്കിയത്? വിതുമ്പിക്കൊണ്ട് ആ അ ചോദിച്ചു. വീിലെത്തുന്നവരോട് തന്റെ മകനുവേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷമാത്രമാണ് ഇപ്പോള്‍ ഈ അയ്ക്കുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 564 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക