|    Nov 20 Mon, 2017 5:53 am
FLASH NEWS
Home   >  Sports  >  Cricket  >  

തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ധോണിയും കോഹ്‌ലിയും: ജഡേജ

Published : 9th August 2017 | Posted By: ev sports

കൊളംബോ: തന്റെ ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണെന്ന് രവീന്ദ്ര ജഡേജ. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങിലും രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിനെ അഭിനന്ദിച്ച് കോഹ്്‌ലി പോസ്റ്റ് ചെയ്ത ട്വീറ്റിനുള്ള മറുപടിയായാണ് ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമാണ് തന്റെ വളര്‍ച്ചയ്ക്കു പിന്നിലുള്ള രണ്ടു പേരെന്ന് ഐസിസി ടെസ്റ്റ് ഓള്‍ റഔണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ രവീന്ദ്ര ജഡേജ. ഔള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ജഡേജയെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ കോലി പോസ്റ്റ് ചെയ്ത ട്വീറ്റിനുള്ള മറുപടിയായാണ് ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്.’ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങിലും ബൗളര്‍മാരുടെ റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയ എന്റെ വളര്‍ച്ച സാധ്യമാക്കിയത് കോഹ്‌ലിയും ധോണിയുമാണ്. പിന്നെ എന്റെ ആരാധകരും കുടുംബവും’.ജഡേജ പറഞ്ഞു. ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ഇന്ത്യയുടെ വാള്‍പ്പയറ്റുകാരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ജഡേജയ്ക്കുള്ള കോഹ്‌ലിയുടെ ആശംസാ സന്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക