തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ
Published : 12th March 2018 | Posted By: sruthi srt
കോഴിക്കോട്: തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. ചില ശക്തികളുടെ ഇടപെടല്‍ കൊണ്ടാണ് കേസ് ഈ രീതിയിലേക്കായത്. മാതാപിതാകളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. അത് ആവശ്യപ്പെടുന്നത് സര്‍ക്കാരിനോടാണ്. മാതാപിതാക്കളെ ആരെക്കയോ ഉപയോഗപ്പെടുത്തുകയാണ്. വീട്ടുതടങ്കിലായതിന്റെ കാരണം എന്താണ്? ഹാദിയ ചോദിച്ചു. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രമാണ് സുപ്രിംകോടതി നല്‍കിയത്.

2013 ജനുവരിയിലാണ് ശരിക്കും ഇസ്ലാം സ്വീകരിച്ചത്. അതിനുശേഷമാണ് ഷെഫിനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇസ്ലാം പൂര്‍ണമായും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. 24കാരിയാണെന്ന പരിഗണന നല്‍കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്.ഒരു നിയമ വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയൊരാള്‍ക്കും ഇത്തരം ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു.രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്ക്കുന്നു-ഹാദിയ കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കാനല്ല മതം മാറിയതെന്നും ഹാദിയ വ്യക്തമാക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.