|    Aug 18 Fri, 2017 12:41 am
FLASH NEWS
Home   >  Sports  >  Cricket  >  

തന്റെ പറക്കും ആക്ഷനു പിന്നിലെ കാരണം ഇതാണ്; മനസ് തുറന്ന് ഷുഹൈബ് അക്തര്‍

Published : 10th August 2017 | Posted By: ev sports


കറാച്ചി: ക്രിക്കറ്റ് മൈതാനത്ത് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ എന്നും വ്യത്യസ്തനാണ്. ആക്ഷനിലും വിക്കറ്റ് നേടിയതിന് ശേഷമുള്ള ആഹ്ലാദത്തിലും കാണികളെ ഏറെ രസിപ്പിച്ച റാവല്‍പിണ്ടി എക്‌സ്പ്രസ് തന്റെ വിക്കറ്റിന് ശേഷമുള്ള ആഹ്ലാദത്തെക്കുറിച്ച്് മനസ് തുറന്നു. വിക്കറ്റെടുത്താല്‍ പിന്നെ  കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി വിമാനം പോലെ ഗ്രൗണ്ടിലൂടെ പറക്കുന്ന അക്തര്‍ അത് വെറും പറക്കലായിരുന്നില്ലെന്നാണ് പറയുന്നത്. ജെറ്റ് വിമാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം യുദ്ധവിമാനത്തിന്റെ പൈലറ്റാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ വീടിന് മുകളിലൂടെ മിറാജ്, എഫ്16 യുദ്ധവിമാനങ്ങള്‍ പറന്നുപോവുന്നതിന്റെ ശബ്ദം തന്നെ ആവേശംക്കൊള്ളിച്ചിരുന്നു. ഇതാണ് തന്റെ വിക്കറ്റിന് ശേഷമുള്ള ആഹ്ലാദങ്ങളില്‍ കാണുന്നതെന്നും അക്തര്‍ വ്യക്തമാക്കി.
അടുത്തിടെ തന്റെ പന്തില്‍ മുറിവേറ്റ് ക്രീസ് വിട്ട 19 ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക ട്വിറ്ററിലൂടെ  അക്തര്‍ പങ്കുവച്ചിരുന്നു. ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുന്നത് കാണാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ ആസ്‌ത്രേലിയയുടെ വെടിക്കെട്ട് ഓപണര്‍ മാത്യു ഹെയ്ഡനെ പരുക്കേല്‍പ്പിക്കണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും അക്തര്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക