|    Aug 20 Sun, 2017 3:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തന്നെ വിറപ്പിച്ച ബൗളര്‍മാര്‍ ഇവര്‍ : പുജാര മനസ് തുറന്നു

Published : 2nd August 2017 | Posted By: fsq

 

മുംബൈ: തന്റെ ക്രിക്കറ്റ് കരിയറില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ 50ാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന പുജാരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പേസ് ജോഡികളായ ഡെയ്ന്‍ സ്‌റ്റെയ്‌നും മോണി മോര്‍ക്കലുമാണ് കളിക്കാന്‍ ബുദ്ധിമുട്ടേറിയ ബൗളര്‍മാര്‍. വിസ്ഡണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനാണ് പുജാര ഇക്കാര്യം പറഞ്ഞത്്.2010ല്‍ ആസ്‌ത്രേലിയക്കെതിരേ ചെന്നൈയിലെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പുജാര 49 മല്‍സരങ്ങളില്‍ നിന്ന് 3966 റണ്‍സ് നേടിയിട്ടുണ്ട്. 52. 18 ശരാശരിയില്‍ 12 സെഞ്ച്വറികളും പുജാരയുടെ പേരിലുണ്ട്. രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറിലെ ഇന്ത്യയുടെ  സ്ഥിരം ബാറ്റ്‌സ്മാനാണ് പുജാര. തന്റെ ഇഷ്ടപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെക്കുറിച്ചും പൂജാര പ്രതികരിച്ചു. ന്യൂസിലന്‍ഡിനെതിരെ നേടിയ ആദ്യ സെഞ്ച്വറിയായ 156 റണ്‍സാണ് പുജാരയുടെ ഇഷ്ട ഇന്നിങ്്‌സ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക