|    Aug 18 Sat, 2018 11:22 pm
FLASH NEWS
Home   >  Sports  >  Cricket  >  

തന്നെ ഭയപ്പെടുത്തിയ ഫാസ്റ്റ ബൗളറെക്കുറിച്ച് എംഎസ് ധോണിക്ക് പറയാനുള്ളത്

Published : 7th June 2017 | Posted By: ev sports

ലണ്ടന്‍: തന്റെ നീണ്ട നാളത്തെ ക്രിക്കറ്റ് ജീവിതത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ബൗളറെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ലസിത് മലിംഗ, ഗ്ലെന്‍ മഗ്രാത്ത്, ഡെയ്ല്‍ സ്‌റ്റെയിന്‍, ബ്രെയ്റ്റ് ലി തുടങ്ങിയവരെല്ലാം മികച്ച ഫാസ്റ്റ് ബൗളര്‍മാരാണെങ്കിലും തന്നെ ഭയപ്പെടുത്തിയത് പാകിസ്താന്‍ ഫാസ്റ്റ് ബൗളിങ് ഇതിഹാസം ഷുഹൈബ് അക്തറാണെന്നാണ് ധോണി പറഞ്ഞത്. വിരാട് കോഹ്‌ലി ലണ്ടനില്‍ നടത്തിയ ചാരിറ്റി ടിന്നറിനിടയ്ക്കാണ് ധോണി ഇക്കാര്യം പങ്കുവെച്ചത്.  അക്തറെ ഭയപ്പെടാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പന്തിന്റെ വേഗതയാണ്. അക്തര്‍  പ്രതീക്ഷിക്കാത്ത സമയത്ത് യോര്‍ക്കറും ബൗണ്‍സറുകളും എറിയുന്നത് പല സമയത്തും തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ടെന്നും ധോണി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss