|    Jul 28 Fri, 2017 4:42 am
FLASH NEWS
Home   >  Kerala   >  

തനിച്ചു താമസിക്കുന്ന 65 കാരി കൂട്ടമാനഭംഗത്തിനിരയായി

Published : 17th July 2017 | Posted By: G.A.G

പത്തനംതിട്ട: തനിച്ച് താമസിക്കുന്ന വയോധിക കൂട്ടമാനഭംഗത്തിന് ഇരയായി. കഴിഞ്ഞ 15 ന് പുലര്‍ച്ചെ ഒന്നിന് അടൂര്‍ പുതുവലില്‍ ആയിരുന്നു സംഭവം. തനിച്ചു താമസിക്കുന്ന 65 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. അവശ നിലയിലായ വീട്ടമ്മ ഇന്നു രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ വീട്ടമ്മ ക്രൂരമാനഭംഗത്തിന് ഇരയായെന്ന് തെളിഞ്ഞു. ഇതോടെ ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ മൊഴി പ രസ്പര വിരുദ്ധമായത് പൊലീസിനെ വലയ്ക്കുന്നുണ്ട്. മൂന്നു പേര്‍ മാനഭംഗപ്പെടുത്തിയെന്ന് പറയുന്ന വീട്ടമ്മ പക്ഷേ, പ്രതികള്‍ ആരെന്ന് പറയുന്നില്ല. പരിചയമുള്ളവരാകണം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പാതിരാത്രിയില്‍ ഈ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചാണോ കടന്നത് എന്നും പൊലീസ് അന്വേഷിക്കുന്നു. ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക