|    Apr 26 Wed, 2017 11:03 pm
FLASH NEWS

തനിക്കെതിരേ സൈബര്‍ ആക്രമണമെന്ന്; പി കെ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 1st December 2016 | Posted By: SMR

മാനന്തവാടി: തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രചാരണം നടത്തുന്നതു സൈബര്‍ ക്വട്ടേഷന്‍ സംഘമാണെന്നും ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാവാശ്യപ്പെട്ട് മുന്‍മന്ത്രി പി കെ ജയലക്ഷ്മി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ പട്ടികവര്‍ഗ ക്ഷേമം, യുവജനകാര്യം, മ്യൂസിയം-മൃഗശാല വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പരാതി പോലും ഉയര്‍ന്നിരുന്നില്ല-ജയലക്ഷ്മി പറഞ്ഞു. പട്ടികവര്‍ഗക്കാരിയായ തന്നെയും കുടുംബത്തെയും സമുദായത്തെയും അവഹേളിക്കുന്നതിന് ഗൂഢമായ ശ്രമം നടന്നുവരികയാണ്. തങ്ങള്‍ പിന്തുടരുന്നത് കൂട്ടുകുടുംബ വ്യവസ്ഥ ആയതിനാല്‍ തറവാട്ടിലെ ഇരുന്നൂറോളം അംഗങ്ങളും കുറിച്യസമൂഹവും വ്യാജ വാര്‍ത്തകള്‍ മൂലം അപമാനിതിരായിരിക്കുകയാണ്. സംഘത്തിനെതിരേ സൈബര്‍ നിയമപ്രകാരവും പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രാകാരവും കേസെടുക്കണമെന്നു ജയലക്ഷ്മി ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പലരും തനിക്കെതിരായി പ്രതികരിച്ചതെന്നും ജയലക്ഷ്മി മാനന്തവാടിയിലെ യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എഐസിസി ഭാരവാഹി ബെന്നി ബഹനാന്‍ എംഎല്‍എ, കെപിസിസി ഭാരവാഹി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day