|    Dec 18 Mon, 2017 9:03 am
Home   >  Kerala   >  

തനിക്കെതിരായ കേസ് വരാന്‍ പോകുന്ന സിപിഎം-ലീഗ് കൂട്ടുകെട്ടിന്റെ സൂചന:ശശികല

Published : 28th October 2016 | Posted By: mi.ptk

sasikala-teacher

പാലക്കാട്: സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കേരളത്തില്‍ വരാന്‍ പോകുന്ന സിപിഎം – ലീഗ് കൂട്ടുകെട്ടിന്റെ തുടക്കമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ മലബാറില്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗത്തിനും ലീഗ് നേതാവ് കെഎം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനും പിന്നാലെയാണ് തനിക്കെതിരെ കേസെടുത്തത്. സിപിഎം – ലീഗ് ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കേസിനെ ധീരമായി നേരിടുമെന്ന് ശശികല പറഞ്ഞു.
ഹിന്ദു വിവേചനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തും. താന്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്താറില്ല. മത വിവേചനത്തിനെതിരെയും ന്യൂനപക്ഷ പ്രീണനത്തിനെതിരെയുമാണ് സംസാരിക്കാറുള്ളതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss